ആലപ്പുഴ: ഇടതു സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കും മാഫിയകള്‍ക്കും മതതീവ്രവാദികള്‍ക്കും കീഴടങ്ങിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ് ചാണ്ടിയെ സഹായിക്കുകയാണെന്നും ഇരുവരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികമായ നവംബര്‍ എട്ടിന് കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പിണറായി വിജയന്‍ തോമസ് ചാണ്ടിയ്ക്ക് രക്ഷാകവചം തീര്‍ക്കുകയാണ്. തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 13ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കരിപ്പൂര്‍ സ്വര്‍ണ കളളക്കടത്ത് കേസ് വീണ്ടും അന്വേഷിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയരായ എംഎല്‍എമാരെ ചോദ്യം ചെയ്യണം. ഇക്കാര്യം ആവശ്യപ്പെട്ട് നവംബര്‍ 15 ന് കോഴിക്കോട് സമരം നടത്തും. സുരേന്ദ്രന്‍ വ്യക്തമാക്കി.
സോളാര്‍ കേസിലെ തുടര്‍നടപടികളെ കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സോളാര്‍ കാലത്തേതിന് സമാനമായ ഒത്തുകളി എല്‍ഡിഎഫ്‌യുഡിഎഫ് നേതാക്കള്‍ ഇപ്പോഴും നടത്തുകയാണ്. സോളാറില്‍ നടപടി പ്രഖ്യാപിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു.
ജനരക്ഷായാത്ര വന്‍ ജനപിന്തുണ ആര്‍ജിച്ചുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അതിന് ബദലായി എല്‍ഡിഎഫ് നടത്തിയ ജനജാഗ്രതാ യാത്ര പൊളിഞ്ഞു പാളീസായി. യുഡിഎഫ് പടയൊരുക്കവുമായി വരുന്നുണ്ട്. പക്ഷേ പാളയത്തിലാണ് പട. സിപിഐഎം ശക്തികേന്ദ്രങ്ങളിലാണ് ഐഎസ് ശക്തിപ്പെടുന്നത്. താത്കാലിക രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള സിപിഐഎം നയമാണ് ഇതിന് കാരണം. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
