ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സംഭാവനകളെ രാജ്യത്തിന് വിസ്മരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പട്ടേലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ‘ഐക്യത്തിനായുള്ള കൂട്ടയോട്ടം’.ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും രാജ്യത്തിനായി പട്ടേല്‍ നല്‍കിയ സംഭവനകളെ ആര്‍ക്കും എളുപ്പത്തില്‍ വിസ്മരിക്കന്‍ കഴിയുന്നതല്ല.ഇന്ത്യയെ ഒന്നിപ്പിച്ചതിന്റെ പ്രധാന ശില്‍പി സര്‍ദാറാണെന്നും എന്നാല്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പട്ടേലിന്റെ പ്രവര്‍ത്തങ്ങളെ അവഗണിച്ചെന്നും മോദി പറഞ്ഞു.
ഡല്‍ഹി സര്‍ദാര്‍ പട്ടേല്‍ ചൗക്കിലെ പ്രതിമയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി.
