ശാരീരികബന്ധത്തിന് തയ്യാറാകാത്ത ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ച് ഭര്‍ത്താവിന്റെ പ്രതികാരം

കനൗജ് (ഉത്തര്‍പ്രദേശ്):  ശാരീരികബന്ധത്തിന് തയ്യാറാകാത്ത ഭാര്യയുടെ ജനനേന്ദ്രിയത്തിലേക്ക് ആസിഡ് ഒഴിച്ച് ഭര്‍ത്താവിന്റെ പ്രതികാരം. സംഭവത്തെ തുടര്‍ന്ന് സ്ത്രീ ഗുരുതരാവസ്ഥയില്‍. യു.പിയിലെ കോട്വാലി ജില്ലയിലെ ബെഹ്രിന്‍ ഗ്രാമത്തിലാണ് സംഭവം. ഉത്തര്‍പ്രദേശില്‍ ദമ്പതികള്‍ക്കിടയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

 

 

ആറു വര്‍ഷം മുമ്പ് വിവാഹിതരായ മ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ മൊഴി പ്രകാരം ഭര്‍ത്താവിനും മറ്റ് മൂന്നുപേര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *