പത്തനംതിട്ട: ശബരിമലയിലേക്ക് കൊണ്ടുപോകുവാന്‍ പമ്പയില്‍ എത്തിച്ച 160 ടണ്‍ ശര്‍ക്കര പമ്പയില്‍ കെട്ടി കിടക്കുന്നു. തീര്‍ത്ഥാടന കാലത്ത് സന്നിധാനത്ത് എത്തിക്കുവാന്‍ കൊണ്ടുവന്ന ശര്‍ക്കര ലോറികളില്‍ നിന്ന് ഇറക്കുവനാകാതെ ഒരാഴ്ചയായി കെട്ടികിടക്കുകയാണ്.
മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുമാണ് ശര്‍ക്കര എത്തിച്ചത്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇറക്കുവാന്‍ കഴിയു. എട്ട് ലോറികളിലാണ് കരാറുകാര്‍ ശര്‍ക്കര എത്തിച്ചത്. ശര്‍ക്കരയുടെ ഗുണനിലവാരം പരിശോധിക്കുവാന്‍ താമസിക്കുന്നതാണ് പ്രശ്‌നത്തിന് കാരണം.
