തന്നെ ബലാല്‍സംഗം ചെയ്തവരെ പരസ്യമായി തൂക്കിലേറ്റണമെന്ന് പെണ്‍കുട്ടി

പട്‌ന: ഭോപ്പാല്‍ കൂട്ടബലാല്‍സംഗ കേസിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന ആവശ്യവുമായി പീഡനത്തിരയായ പെണ്‍കുട്ടി. അത്തരം ആളുകള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല.

 

 

ഇനിയാരോടും ഇവര്‍ ഇത്തരത്തില്‍ പെരുമാറരുത്. അതിന് തക്കതായ ശിക്ഷ അവര്‍ക്ക് നല്‍കണം. തെരുവില്‍ പരസ്യമായി അവരെ തൂക്കിലേറ്റണമെന്നും പീഡനത്തിനരയായ പെണ്‍കുട്ടി വാര്‍ത്ത എജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. സംഭവത്തിന് ശേഷം പരാതി നല്‍കുന്നതിനായി മൂന്നോളം പൊലീസ് സ്‌റ്റേഷനുകളില്‍ പോകേണ്ടി വന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് 19 വയസുള്ള പെണ്‍കുട്ടിയെ നാലു പേര്‍ ചേര്‍ന്ന് പീഡനത്തിനിരയാക്കിയത്. ഹബീബ്ഗംഗ് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ഭോപ്പാലിലെ കോച്ചിങ്ങ് ക്ലാസ് കഴിഞ്ഞ് മടങ്ങവെയാണ് പെണ്‍കുട്ടിയെ നാലു പേര്‍ ചേര്‍ന്ന് മൂന്നു മണിക്കൂറോളം തുടര്‍ച്ചയായ പീഡനത്തിനിരയാക്കിയത്. സിവില്‍ സര്‍വീസ് പരിശീലനത്തിന് പോകുന്ന പെണ്‍കുട്ടി സ്ഥിരമായി ഹബീബ്ഗംഗില്‍ നിന്നാണ് ട്രെയിനില്‍ കയറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *