അഴിമതി; രാജകുമാരന്മാരും മന്ത്രിമാരും അറസ്റ്റില്‍, സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി

സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി. അഴിമതിയെ തുടര്‍ന്ന് സൗദി രാജകുമാരന്‍മാരേയും മന്ത്രിമാരേയും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി വേണ്ടിവരുന്നത്. അഴിമതി വിരുദ്ധ കമ്മിറ്റിയാണ് 11 രാജകുമാരന്മാരേയും നാല് മന്ത്രിമാരേയും അറസ്റ്റ് ചെയ്തത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് നടപടിയ്ക്ക് പിന്നിലെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. സൗദിയില്‍ തിരക്കിട്ട് മന്ത്രിസഭാ പുനഃസംഘടയ്ക്കുള്ള പ്രഖ്യാപനവും ഇതിന് പിന്നാലെ ഉണ്ടായിട്ടുണ്ട്.

അഴിമതി കേസുകളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മന്ത്രിമാരും രാജകുമാരന്മാരും അഴിമതി വഴി സര്‍ക്കാരിനെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സല്‍മാന്‍ രാജാവ് പ്രശ്‌നം പരിഹരിക്കുന്നതിനായി കമ്മറ്റിയ്ക്ക് രൂപം നല്‍കാന്‍ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *