പ്രവാസികള്‍ക്ക് വോട്ട്; ബില്ല് അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് പകരക്കാരെ കൊണ്ട് വോട്ട് രേഖപ്പെടുത്താനുള്ള നിര്‍ദേശത്തില്‍ നിയമം ഭേദഗതി ചെയ്യാന്‍ 12 ആഴ്ചത്തെ സമയം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റം വരുത്തുമെന്നും ഇക്കാര്യത്തില്‍ വേഗത്തില്‍ നടപടികളെടുക്കുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുന്നതാണ് ഇത്.

 

 

വിദേശത്തുള്ള ഇന്ത്യക്കാര്‍ തെരഞ്ഞെടുപ്പില്‍ പ്രതിനിധികളെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നിയമ നിര്‍മ്മാണം നടത്തുന്നതിനും നിയമ ഭേദഗതിക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ജൂലൈയില്‍ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. ഇതിലാണ് സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *