അഹമ്മദാബാദ്: ഗുജറാത്തിലെ ഭുജില്‍നിന്നു മൂന്ന് മത്സ്യത്തൊഴിലാളികളെ ബിഎസ്എഫ് പിടികൂടി. ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന ഭുജിലെ ഹരമി നല കനാലില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. മത്സ്യത്തൊഴിലാളികളില്‍നിന്നു അഞ്ച് ബോട്ടുകളും സേന പിടിച്ചെടുത്തു. പിന്നീട് ഇവരെ പോലീസു കൈമാറിയതായും സൈന്യം അറിയിച്ചു.
സെപ്റ്റംബറില്‍ കച്ചില്‍നിന്നു രണ്ടു മത്സ്യത്തൊലാളികളെയും മൂന്നു ബോട്ടുകളും ബിഎസ്എഫ് പിടിച്ചെടുത്തിരുന്നു.
