പാലക്കാട്: ഐ ടി ഐകള്‍ വഴി തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പെരുമാട്ടി ഗവ. ഐ ടി ഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികള്‍ക്ക് മികച്ച നൈപുണ്യ പരിശീലനം നല്‍കി സംസ്ഥാനത്തെ തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മീനാക്ഷിപുരം ഗവ. എല്‍ പി സ്‌കൂളിലാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ നടത്തുക. ജലസേചന വകുപ്പിന്റെ അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുത്താണ് പുതിയ ഐ ടി ഐക്ക് കെട്ടിടം നിര്‍മിക്കുക. മീനാക്ഷിപുരം ഗവ. ഹൈസ്‌കൂളില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ കെ കൃഷ്ണന്‍കുട്ടി എംഎല്‍എ അധ്യക്ഷനായി. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധുരി പത്മനാഭന്‍, വ്യവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.
