ശശികലയുടെ ബന്ധുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ചെന്നൈ: എ.ഐ.എം.ഡി.കെ മുന്‍ ജനറല്‍ സെക്രട്ടറി ശശികലയുടെ ബന്ധുവും ജയ ടി.വി എം.ഡിയുമായ വിവേക് ജയരാമെന്റ 100 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി നടത്തി വന്നിരുന്ന റെയ്ഡുകളുടെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പിന്റെ നടപടി.

കടലാസ് കമ്പനികളുമായി ബന്ധപ്പെട്ട് 100 അക്കൗണ്ടുകള്‍ റദ്ദാക്കിയിട്ടുണ്ട്. നോട്ട് പിന്‍വലിക്കലിന് ശേഷം വന്‍തോതില്‍ ഇത്തരം അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അക്കൗണ്ടുകള്‍ ജയ ടി.വി എം.ഡി വിവേക് ജയരാമന്റെ ഉടമസ്ഥതിയിലുള്ളതാണെന്നും മുതിര്‍ന്ന ആദായനികുതി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. വിവേകിന്റെ വീട്ടില്‍ നിന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ പരിശോധന നടന്നുവരികയാണെന്നും ആദായനികുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ശശികലയുമായി ബന്ധപ്പെട്ട 188 സ്ഥലങ്ങളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. പരിശോധനകളില്‍ ഏകദേശം ആറ് കോടി രൂപയും 8.5 കിലോ ഗ്രാം സ്വര്‍ണവും നിരവധി സുപ്രധാന രേഖകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *