പോകേണ്ടവര്‍ പോയപ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിച്ചു: മന്ത്രി സുനില്‍കുമാര്‍

തിരുവനന്തപുരം: സിപിഐ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി എ.കെ. ബാലനു മറുപടിയുമായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ രംഗത്ത്. പോകേണ്ടവര്‍ പോയപ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിക്കുകയാണ് ചെയ്തതെന്ന് സുനില്‍കുമാര്‍ പറഞ്ഞു.

 

മന്ത്രിസഭാ യോഗത്തില്‍നിന്നു സിപിഐയുടെ നാല് മന്ത്രിമാര്‍ വിട്ടുനിന്ന നടപടി ഭൂഷണമായില്ലെന്ന് ബാലന്‍ പറഞ്ഞതിനു പിന്നാലെയാണ് സുനില്‍കുമാര്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *