തിരുവനന്തപുരം: സിപിഐയില്‍ തര്‍ക്കങ്ങളില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിലേത് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. എല്‍ഡിഎഫ് യോഗത്തിലെ തീരുമാനമാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം അറിയിച്ചു.
ഇസ്മയില്‍ എന്തുകൊണ്ടാണ് അങ്ങിനെ പറഞ്ഞത് എന്ന് അറിയില്ലന്നും കാനം പറഞ്ഞു. കാബിനറ്റ് യോഗം സിപിഐ മന്ത്രിമാര്‍ ബഹിഷ്‌കരിച്ചിട്ടില്ല. പങ്കെടുക്കാതിരിക്കുകയാണ് ചെയ്തതെന്നും കാനം വ്യക്തമാക്കി. ഇതിനിടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് സിപിഐഎമ്മും സിപിഐയും. ഇതിന്റെ ഭാഗമായി ചര്‍ച്ചകള്‍ക്ക് ഇന്ന് തുടങ്ങും.
മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലിയായിരുന്നു സിപിഐഎംസിപിഐ ഭിന്നത തുടങ്ങിയത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ കാനം രാജേന്ദ്രന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തും.
