കോഴിക്കോട്: പോലീസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. മുക്കം കൊടിയത്തൂര്‍ സ്വദേശി ഫസല്‍ മരിച്ചത്. മുക്കം പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. മണല്‍ വാരുന്നതിനിടെയാണ് പോലീസിനെ കണ്ട് ഫസല്‍ ഓടിയതെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ പുഴയില്‍ വീണ യുവാവ് മുങ്ങിമരിക്കുകയായിരുന്നു.
അതേസമയം പോലീസ് പിന്തുടരാന് ശ്രമിച്ചതിനെ തുടര്‍ന്നാണ് യുവാവ് ഭയന്നതോടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
