കാട്ടാക്കടയില്‍ സി.പി.എം പ്രവര്‍ത്തകന് നേരെ വധശ്രമം

തിരുവനന്തപുരം: കാട്ടാക്കടയില്‍ സി.പി.എം പ്രവര്‍ത്തകന് നേരെ വധശ്രമം. കാട്ടാക്കട സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായ കുമാറിനെയാണ് ബൈക്കില്‍ എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രാവിലെ ആറരയോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുമാറിനെ പിന്നിലെത്തിയ അക്രമി സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. കുതറിയോടിയ കുമാറിനെ അക്രമി വാളുമായി പിന്തുടര്‍ന്നെങ്കിലും കുമാര്‍ രക്ഷപ്പെടുകയായിരുന്നു.

ഇയാളെ പിന്നീട് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ ആക്രമിച്ചത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് കുമാര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *