മോദി സര്‍ക്കാരില്‍ ജനങ്ങളുടെ വിശ്വാസം തകര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന സര്‍വേ റിപ്പോര്‍ട്ട്. ജന വിശ്വാസത്തില്‍ മോദി സര്‍ക്കാര്‍ പിന്നിലല്ലെന്ന് കാണിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 1000 പൗരന്മാരെ സംഘടിപ്പിച്ച് നടത്തിയ സര്‍വേയില്‍ മോദി സര്‍ക്കാരിനു മൂന്നാം സ്ഥാനം.
ഗാലപ് വേള്‍ഡ് പോള്‍ നടത്തിയ സര്‍വേയിലാണ് ലോകത്ത് ജനങ്ങള്‍ക്ക് എറ്റവും കൂടുതല്‍ വിശ്വാസമുള്ള സര്‍ക്കാരിന്റെ പട്ടികയില്‍ മോദി സര്‍ക്കാര്‍ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചത്. ഓരോ രാജ്യത്തേയും 1000 പൗരന്മാരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.
സാമ്ബത്തിക സാഹചര്യം, രാഷ്ട്രീയ അവസ്ഥ, അഴിമതി, സമകാലിക സംഭവങ്ങള്‍ തുടങ്ങിയവയൊക്കെ ജനവികാരത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ സര്‍ക്കാരില്‍ വിശ്വാസമുണ്ടോയെന്നതായിരുന്നു ചോദ്യം. സ്വീറ്റ്സര്‍ലന്‍ഡ് ഒന്നാം സ്ഥാനത്തും ഇന്തോനേഷ്യ രണ്ടാം സ്ഥാനത്തുമാണ്.
