തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ആശങ്കപ്പെടേണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ആശങ്കപ്പെടേണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.

കുറച്ച് പേരെ കൂടി പിടികൂടാനുണ്ട്. ക്രമസമാധാനനില പാലിക്കുന്നതിന് ആവശ്യത്തിന് പൊലീസുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അത് വൈകില്ല. എന്നാല്‍ നാളെ സമര്‍പ്പിക്കുമോ എന്ന ചോദ്യത്തിന് പറയാന്‍ കഴിയില്ലെന്നും ഇതേ കുറിച്ച് കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയാനാവില്ലെന്നും ഡി.ജി.പി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *