ചെന്നൈ: തമിഴ്‌നാട്ടില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 40 മെട്രിക്ക് ടണ്‍ രക്ത ചന്ദനം റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. 16 കോടി വില മതിക്കുന്ന ചന്ദനതടികള്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചെന്നൈയില്‍ അറസ്റ്റു ചെയ്തു.
ഓര്‍ഗടാം ഭാഗത്തെ ഒഴിഞ്ഞ ഗോഡൗണില്‍ നിന്നാണ് ചന്ദന തടികളടങ്ങിയ ട്രക്ക് റവന്യൂ ഇന്റലിജന്‍സ് കസറ്റഡിയിലെടുത്തത്.
ശനി!യാഴ്ച പാന്‍രുതി ഭാഗത്ത് ലോഡുമായി പോകുകയായിരുന്ന ട്രക്കില്‍ തുണിയില്‍ പൊതിഞ്ഞ് നിലയിലായിരുന്നു ചന്ദന തടികള്‍ സൂക്ഷിച്ചിരുന്നത്. ഉദ്യേഗസ്ഥര്‍ ട്രക്കിനെ പിന്‍ തുടര്‍ന്നാണ് ഗോഡൗണില്‍ നിന്ന് ട്രക്ക് കസ്റ്റഡിയില്‍ എടുത്തത്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കടക്കം അനധികൃതമായി ചന്ദനം കയറ്റി അയക്കുന്നത് വ്യാപകമായതിനെ തുടര്‍ന്ന് കര്‍ശനമായ പരിശോധനയാണ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം നടത്തി വരുന്നത്. വിദേശ മാര്‍ക്കറ്റില്‍ രക്ത ചന്ദനത്തിന് വന്‍ ഡിമാന്റാണ്.
