ചോരക്കുഞ്ഞുങ്ങളെ ബക്കറ്റിലാക്കും; ഈ അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത് നാലു മക്കള്‍

ടോക്കിയോ: നൊന്തുപെറ്റ ചോരക്കുഞ്ഞുങ്ങളെ ഒരു മടിയും കൂടാതെ ബക്കറ്റിലാക്കുക. ശേഷം ഈ ബക്കറ്റ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടയ്ക്കുക. ഒരമ്മയ്ക്ക് ഇത്ര ക്രൂരയാകാന്‍ കഴിയുമോ എന്ന് ഒരു നിമിഷം ചിന്തിച്ചേക്കാം. എന്നാല്‍, ജപ്പാനിലെ ഒരു അമ്മ പുറം ലോകത്തു നിന്നും മറച്ചു വെച്ച ഈ ക്രൂരത അടുത്ത ദിവസങ്ങളിലാണ് പുറത്തു വന്നത്.

മയൂമി സാതോ ( 53) എന്ന സ്ത്രീയാണ് സ്വന്തം മക്കളെ ബക്കറ്റുകളില്‍ ഇടുകയും, ഈ ബക്കറ്റുകള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തത്. ഇവരുടെ നാല് മക്കളെയാണ് ഇത്തരത്തില്‍ കോണ്‍ക്രീറ്റ് ബക്കറ്റുകളില്‍ ഇവര്‍ ഉപേക്ഷിച്ചിരുന്നത്. ഈ ബക്കറ്റുകള്‍ ഇരുപത് വര്‍ഷമായി ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കുറ്റം സമ്മതിച്ച മയൂമി സാതോയെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. 1992 നും 1997 നും ഇടയിലാണ് ശിശുക്കള്‍ക്ക് സാതോ ജന്മം നല്‍കിയതെന്നും പോലീസ് വ്യക്തമാക്കി. ഇവരുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയ പോലീസ് ബാത്ത്‌റൂമില്‍ നിന്നാണ് കോണ്‍ക്രീറ്റ് നിറച്ച ബക്കറ്റുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ചപ്പോഴാണ് ബക്കറ്റുകളില്‍ ശിശുവിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് ദൃശ്യമായതെന്ന് അധികൃതര്‍ അറിയിച്ചു.

ശിശുക്കള്‍ ജനിച്ചപ്പോള്‍ തന്നെ മരിച്ചതാണോ അതോ അമ്മ കൊലപ്പെടുത്തിയായതാണോ എന്ന് അറിയുന്നതിനായി പോലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്. നിലവില്‍ മകനോടൊപ്പമാണ് സാതോ താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *