സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ മാധ്യമ വിലക്കിനെതിരെ സി.പി.ഐ

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് സെക്രട്ടേറിയേറ്റില്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.

ജയ്പൂരല്ല തിരുവനന്തപുരമെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. സിപിഐയെ ആര് വിമര്‍ശിച്ചാലും സിപിഐ മറുപടി നല്‍കുമെന്നും കാനം വ്യക്തമാക്കി. എംഎം മണി കേരളത്തിന്റെ ചരിത്രം പഠിക്കണം. മുന്നണി മര്യാദ എന്താണെന്ന് സിപിഎം പറയട്ടെ എന്നും കാനം പറഞ്ഞു.

മാധ്യമങ്ങളെ വിലക്കിയത് വലിയ തെറ്റാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത പാടില്ല. നിയന്ത്രണം പുനഃപരിശോധിക്കണമെന്നും പന്ന്യന്‍ പറഞ്ഞു. മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് അന്വേഷിച്ച പി.എസ്.ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *