കുവൈറ്റില്‍ മലയാളി നഴ്‌സിന് അഞ്ചു വര്‍ഷം തടവ് ശിക്ഷ

കുവൈത്ത് സിറ്റി ; കുവൈറ്റില്‍ മലയാളി നഴ്‌സിന് തടവ് ശിക്ഷ. രക്തപരിശോധനയുടെ ഭാഗമായി ശേഖരിച്ച രക്തസാംപിളില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ ഇടുക്കി കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലി പുത്തന്‍പുരയില്‍ പരേതനായ ബേബിയുടെ മകന്‍ എബിന്‍ തോമസി (29)നാണു അഞ്ചുവര്‍ഷം തടവും 100 ദിനാര്‍ പിഴയും കുവൈറ്റ് കോടതി വിധിച്ചത്.

രണ്ടു വര്‍ഷം മുന്‍പാണ് എബിന്‍ കുവൈറ്റില്‍ എത്തിയത്. ഇഖാമ (താമസാനുമതിരേഖ) അനുവദിക്കുന്നതിനു മുന്നോടിയായുള്ള വൈദ്യ പരിശോധനയ്ക്കു രക്ത സാംപിള്‍ ശേഖരിക്കുന്ന വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്ന എബിന്‍ രോഗബാധിതനായ ഒരാള്‍ക്കു വേണ്ടി മറ്റൊരാളുടെ രക്തസാംപിള്‍ മറിച്ചു നല്‍കിയെന്ന കേസിലാണ് കീഴ്‌ക്കോടതി വിധി വന്നത്. ഈ വിധിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനാകും.

Leave a Reply

Your email address will not be published. Required fields are marked *