അഹമ്മദാബാദ്: ദലിത് നേതാവ് ജിഗ്നേഷ് മേവാനിയടക്കം 12 പേര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. രാജധാനി എക്സ്പ്രസ് ട്രെയിന്‍ തടഞ്ഞ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാലാണ് വാറന്റ്. അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ആര് എസ് ലന്ഗയുടേതാണ് ഉത്തരവ്.
നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബനസ്ക്കന്ത ജില്ലയിലെ വടകം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് മേവാനി പറഞ്ഞിരുന്നു.
കഴിഞ്ഞ ജനുവരി 11നാണ് സമരം നടന്നത്. അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷനില്‍ മേവാണിയടക്കമുള്ള ആളുകള്‍ പാളത്തില്‍ ഇരിക്കുകയും തീവണ്ടി തടയുകയുമായിരുന്നു.
