പത്തനംതിട്ട: ശബരിമല സന്നിധാനത്തും മാളികപ്പുറത്തും മറ്റ് ഉപദേവാലയങ്ങളിലും പ്രസാദ വിതരണത്തിന് അവശ്യമായ ലക്ഷക്കണക്കിന് നാക്കിലകള്‍ ശേഖരിക്കുന്നത് ആദിവാസികളും അന്യസംസ്ഥാന തൊഴിലാളികളുമാണ്. കഠിന വ്രതം നോറ്റ് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ക്ഷേത്ര ആചാരങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് ക്ഷേത്ര പൂജാരിമാരില്‍ നിന്ന് പ്രസാദം വാങ്ങുന്ന ചടങ്ങ്.
സന്നിധാനത്തും മാളികപ്പുറത്തും നവഗ്രഹക്ഷേത്രത്തിലും മറ്റ് ഉപദേവതാ ക്ഷേത്രങ്ങളിലും ദേവന് സമര്‍പ്പിച്ച ചന്ദനവും പൂവും വിഭൂതിയും അടങ്ങുന്ന പ്രസാദം ക്ഷേത്ര പൂജാരിമാര്‍ നാക്കിലയിലാണ് ഭക്തര്‍ക്ക് നല്‍കുന്നത്. പൂങ്കാവനത്തിലും സമീപ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു അപൂര്‍വ്വ ഇനം കാട്ടുചെടിയുടെ ഇലയാണ് നാക്കില. അയ്യപ്പ ക്ഷേത്രത്തിലും മാളികപ്പുറത്തും മറ്റ് ഓരോ ഉപദേവതാസ്ഥാനങ്ങളിലും നിന്ന് ദര്‍ശനത്തിനെത്തുന്ന മുഴുവന്‍ ഭക്തരും പ്രസാദം സ്വീകരിക്കും എന്നതിനാല്‍ തന്നെ എല്ലാ ക്ഷേത്രങ്ങളിലും ഇവിടെയെത്തുന്ന ഭക്തരുടെ അത്ര തന്നെ നാക്കാലകളും ആവശ്യമായി വരുന്നു.
നാക്കില ശേഖരിക്കാന്‍ ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കുകയാണെങ്കിലും വനത്തിനുള്ളില്‍ നിന്നും ലക്ഷക്കണക്കിന് നാക്കാലകള് ശേഖരിച്ചു വരുന്നത് വനവുമായി ഏറെ പരിചിതരായ ആദിവാസികളും ഏതാനും അന്യ സംസ്ഥാന തൊഴിലാളികളുമാണ്. പലരും വര്‍ഷങ്ങളായി ഈ തൊഴിലില്‍ ഏര്‍പ്പെട്ട് വരുന്നവരാണ്. ഇവര്‍ ശേഖരിക്കുന്ന നാക്കാലകള് ട്രാക്ടറിലാണ് സന്നിധാനത്തെത്തിക്കുന്നത്.
കരാറുകാര്‍ ഇവര്‍ക്ക് തുച്ഛമായ പ്രതിഫലം മാത്രമാണ് നല്കുന്നതെങ്കിലും അയ്യപ്പന്റെ പ്രസാദം നല്കാന് തങ്ങളും പങ്കാളികളാണെന്ന ചാരിതാര്‍ത്ഥ്യത്തോടെ ഇവര്‍ തങ്ങളുടെ ജോലിയില്‍ വ്യാപൃതരാണ്. കടുവയും പുലിയും ആനയും നിറഞ്ഞ പൂങ്കാവനത്തില്‍ ആരോടും പരാതിയൊ പരിഭവമോ ഇല്ലാതെ .
