‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’ എന്ന പാട്ടിലൂടെ മലയാളികളുടെ മനം കവര്‍ന്ന കുഞ്ഞുതാരമാണ് ധോണിയുടെ മകള്‍ സിവ. ഏവരെയും ഞെട്ടിച്ച് കൊണ്ട് സിവ പാടിയ പാട്ട് മലയാളികളുടെ മനസില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ, മറ്റൊരു മലയാളം പാട്ട് പാടി മലയാളികളുടെ മനം കവര്‍ന്നിരിക്കുകയാണ് സിവ.’കണികാണും നേരം കമലാനേത്രന്റെ..’ എന്ന് തുടങ്ങുന്ന ഗാനമാണ് സിവയുടേതായി പുറത്തുവരുന്നത്.
ധോണിയുടെ വീട്ടിലെ മലയാളിയായ ആയ ഷീലയായിരുന്നു സിവയെ പാട്ടുപഠിപ്പിക്കുന്നത്. വളരെ പെട്ടന്ന് തന്നെ സിവ മലയാളം പാട്ട് പഠിക്കുമെന്ന് ഷീല പറഞ്ഞിരുന്നു.
യൂട്യൂബില്‍നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഗാനത്തിലെ മലയാളം വാക്കുകള്‍ സിവ അനായാസം പഠിച്ചെടുക്കുകയാണ്. ഏതായാലും വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
