മലപ്പുറം താനൂരില്‍ നബിദിന റാലിക്കിടെ സംഘര്‍ഷം, ആറു പേര്‍ക്ക് വെട്ടേറ്റു

മലപ്പുറം: താനൂര്‍ ഉണ്ണ്യാലില്‍ നബിദിന റാലിക്കിടെ ഇരുവിഭാഗം സുന്നി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

ഉണ്ണ്യാലില്‍ രാവിലെ 11 മണിയോടെയാണ് എപി,ഇകെ വിഭാഗം സുന്നി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വാക്കു തര്‍ക്കത്തിനൊടുവിലാണ് ഇരുവിഭാഗം പ്രവര്‍ത്തകരും മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സംഘം പ്രദേശത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *