സൂറത്ത്: യഥാര്‍ ഹിന്ദുത്വ പാര്‍ട്ടിയായ ബി.ജെ.പി ഉള്ളപ്പോള്‍ ജനങ്ങള്‍ എന്തിന് വ്യാജനെ തെരഞ്ഞെടുക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഗുജറാത്തിലെ തെരഞ്ഞടുപ്പ് പ്രചരണത്തിനിടെയാണ് കോണ്‍ഗ്രസിനെതിരെ ഒളിയമ്ബുമായി ജെയ്റ്റ്‌ലിയുടെ അഭിപ്രായപ്രകടനം.
മന്‍മോഹന്‍ സിങ് നയിച്ച യു.പി.എ സര്‍ക്കാറിനെ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. മോദിജിക്ക് മുമ്ബ് 10 വര്‍ഷം ഇന്ത്യ ഭരിച്ച സര്‍ക്കാര്‍ അഴിമതി നിറഞ്ഞതായിരുന്നു. നേതാവില്ലാത്ത സര്‍ക്കാറായിരുന്നു അത്. പ്രധാനമന്ത്രിക്ക് ഓഫിസിലുണ്ടായിരുന്നു, എന്നാല്‍ അധികാരത്തിലുണ്ടായിരുന്നില്ലഫ ജെയ്റ്റ്‌ലി വ്യക്തമാക്കി.
ജി.എസ്.ടിഏകീകരിക്കണണമെന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ ഏറ്റവും വലിയ മണ്ടത്തരം എന്നാണ് ജെയ്റ്റ്‌ലി വിശേഷിപ്പിച്ചത്. ഹവായ് ചെരുപ്പിനും ബി.എം.ഡബ്യു കാറിനും ഒരേ നികുതി ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്നും ജെയ്റ്റ്‌ലി ചോദിച്ചു.
ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഡിസംബര്‍ ഒന്‍പതിനും രണ്ടാംഘട്ടം ഡിസംബര്‍ 14നുമാണ് നടക്കുക. ഡിസംബര്‍ 18ന് വോട്ടെണ്ണല്‍ നടക്കും.
