ഓഖിദുരന്തം: മരണം 20 ആയി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മരണം 20 ആയി കൊല്ലത്ത് നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി അല്പം മുമ്പ് കണ്ടെത്തി.

 

ശക്തമായ തിരമാലയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിന്ന് 700 ഓളം പേരെ തീരപ്രദേശത്തു നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 30 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഓഖി ഭീതിക്ക് അയവു വന്നിട്ടുണ്ടെങ്കിലും സംസ്ഥാന തീരമേഖലയില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *