മലിനീകരണം, ഇന്നിംഗ്‌സ് ഡിക്‌ളയര്‍ ചെയ്ത് കൊഹ്ലി

ന്യൂഡല്‍ഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് കനത്ത പൊടിപടലത്തെ തുടര്‍ന്ന് തടസപ്പെട്ടു. ഉച്ചയൂണിന് ശേഷം 12.30ന് കളി ആരംഭിച്ചപ്പോഴാണ് പൊടി വില്ലനായി എത്തിയത്. ശ്രീലങ്കയുടെ പേസര്‍ ലഹിരു ഗാമേജാണ് ആദ്യം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടര്‍ന്ന് 17 മിനിട്ട് മത്സരം നിറുത്തിവച്ചു. പിന്നീട് മത്സരം തുടങ്ങിയെങ്കിലും മറ്റൊരു ബൗളറായ സുരംഗ ലക്മല്‍ പൊടി സഹിക്കാനാവാതെ ഡ്രെസിംഗ് റൂമിലേക്ക് മടങ്ങി. അപ്പോള്‍ 10 പേരുമായി കളിച്ച ലങ്കന്‍ താരങ്ങള്‍ മുഖാവരണം ധരിക്കുകയും ചെയ്തു.

 

 

ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്ലി 243 റണ്‍സില്‍ പുറത്തായതിന് പിന്നാലെ അദ്ദേഹം ഒന്നാം ഇന്നിംഗ്‌സ് ഏഴ് വിക്കറ്റിന് 536 റണ്‍സെന്ന നിലയില്‍ ഡിക്‌ളയര്‍ ചെയ്യുകയായിരുന്നു.

 

 

 

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മലിനീകരണത്തെ തുടര്‍ന്ന് നവംബറില്‍ സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകള്‍ ഒരാഴ്ച അടച്ചിടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *