നോര്‍ത്ത് കരോലിന: ഷെറിന്‍ മാത്യുവിന് പുറകെ അമേരിക്കയില്‍ കാണാതായ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തായി പൊലീസ്. ശനിയാഴ്ച അരുവിക്ക് സമീപം കണ്ടെടുത്ത മൃതദേഹം കുട്ടിയുടേതാണെന്നാണ് പൊലീസ് നിഗമനം.
ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് നോര്‍ത്ത് കരോലിന സ്വദേശിയായ മൂന്ന് വയസ്സുകാരി
കാണാതാകുന്നത്. ഞായറാഴ്ച രാത്രി കിടപ്പുമുറിയില്‍ ഉറക്കിക്കിടത്തിയ കുട്ടിയെ തിങ്കളാഴ്ച രാവിലെയോടെ കാണാതാകുകയായിരുന്നു. കുട്ടിക്കായി വിവിധ ഏജന്‍സികളാണ് അന്വേഷണം നടത്തിയിരുന്നത്. ലഭിച്ച മൃതദേഹം കുട്ടിയുടേതാണെന്നാണ് പ്രാഥമിക നിഗമനം.
മരിയയുടെ തിരോധാനത്തില്‍ വെള്ളിയാഴ്ച അമ്മയുടെ കാമുകന്‍ ഏള്‍ കിംരേ(32) നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷണക്കുറ്റമുള്‍പ്പെടെ ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ കുട്ടിയുടെ തിരോധാനത്തില്‍ ഇയാളുടെ പങ്ക് വ്യക്തമാക്കിയിട്ടില്ല. മൃതദേഹം മരിയയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനയിലാണ് പൊലീസ്.
