ഭറൂച്: പ്രതിപക്ഷമായതിനാല്‍ എല്ലാ കാര്യങ്ങളും എതിര്‍ക്കണമെന്നതിനാലാണ് കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ രംഗത്തെത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഭറൂചില്‍ നടന്ന ബി.ജെ.പി റാലിയിലാണ് മോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്.
മുസ്ലിംകള്‍ കൂടുതലുള്ള ഭറൂച്, കച് എന്നീ ജില്ലകളില്‍ ബി.ജെ.പി സര്‍ക്കാറിന് വേഗത്തില്‍ വികസനം നടപ്പാക്കനായി. ഉത്തര്‍ പ്രദേശില്‍ കാലങ്ങളായി കോണ്‍ഗ്രസാണ് ഭരിച്ചിരുന്നത്. എന്നാല്‍ പിന്നീട് വന്ന തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ തഴഞ്ഞു. അത് പോലെ കോണ്‍ഗ്രസിനെ ഗുജറാത്തും കൈവിടുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ മുമ്ബ് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒരു നേതാവിന് (രാഹുല്‍ ഗാന്ധി) വേണ്ടി ബംഗളൂരുവിലായിരുന്നു. അദ്ദേഹമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. എന്നാല്‍ അദ്ദേഹം ഭറൂചിന് വേണ്ടി എന്ത് ചെയ്തുവെന്നും മോദി ചോദിച്ചു.
കോണ്‍ഗ്രസിന് അധികാരമുള്ളപ്പോള്‍ അക്രമവും കര്‍ഫ്യൂവും ഭറൂചില്‍ പതിവായിരുന്നു. ബി.ജെ.പിയാണ് അതില്‍ മാറ്റമുണ്ടാക്കിയതെന്നും മോദി പറഞ്ഞു.
ഗുജറാത്തിലെ സ്ത്രീകളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലാണ് ഗുജറാത്തിലെ സ്ത്രീകളുടെ ദുരിതത്തെ കുറിച്ച് കണക്ക് നിരത്ത!ിയാണ് രാഹുല്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയത്.
