പി.വി.അന്‍വര്‍ എംഎല്‍എയോട് സ്പീക്കര്‍ വിശദീകരണം തേടി

തിരുവനന്തപുരം: നിയമസഭാ പരിസ്ഥിതി സമിതി അംഗമായി തുടരുന്നതില്‍ പി.വി.അന്‍വര്‍ എംഎല്‍എയോട് സ്പീക്കര്‍ വിശദീകരണം തേടി. ആരോപണ വിധേയനായ എംഎല്‍എ നിയമസഭയുടെ പരിസ്ഥിതി സമിതി അംഗമായി തുടരുന്നത് ചോദ്യം ചെയ്ത് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് സ്പീക്കറുടെ നടപടി.

ആരോപണ വിധേയനായ അന്‍വര്‍ പിരിസ്ഥിതി സമിതി അംഗമായി തുടരുന്നത് ശരിയല്ലെന്നും അദ്ദേഹത്തിനെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും സുധീരന്റെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2,000 അടി ഉയരത്തിലുള്ള പരിസ്ഥിതി ദുര്‍ബലപ്രദേശമായ കക്കാടംപൊയിലില്‍ എംഎല്‍എ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചത് എല്ലാം ചട്ടങ്ങളും കാറ്റില്‍പറത്തിയാണെന്ന് വിവിധ വകുപ്പുകളുടെ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതിന് പുറമേ ചീങ്കണ്ണിപാലയില്‍ ഭൂമിയുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സുധീരന്റെപരാത

Leave a Reply

Your email address will not be published. Required fields are marked *