റോഡപകടത്തില്‍ യുവഡോക്ടര്‍ മരിച്ചു

കോഴിക്കോട്: പന്തീരാങ്കാവ് ബെപാസിലുണ്ടായ റോഡപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഹൗസ്സര്‍ജന്‍ ഹര്‍ഷാദ് അഹമ്മദ് (24) ആണ് മരിച്ചത്. മലപ്പുറം വെള്ളൂര്‍ മുഹമ്മദ് മാടമ്ബിയുടെ മകനാണ്.

 
പന്തീരാങ്കാവ് ചമ്പയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. ദേശീയ പാതയിലൂടെ നടത്തിച്ച് കൊണ്ടു പോകുകയായിരുന്ന പോത്ത് കുതറി ഓടി ഹര്‍ഷാദ് അഹമ്മദ് സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചു. ബൈക്കില്‍ നിന്നും റോഡില്‍ തെറിച്ച് വീണ ഡോക്ടറുടെ ദേഹത്തു കൂടെ എതിരെ വന്ന ഇന്നോവ കാര്‍ കയറിയിറങ്ങുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *