കുറുവാ ദ്വീപ് തുറന്ന് പ്രവര്‍ത്തിപ്പിക്കണം: ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

കല്‍പ്പറ്റ: കുറുവാ ദ്വീപില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ച് കേന്ദ്രം തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പയ്യംമ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

 

ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. അഖില്‍ അധ്യക്ഷനായി. ബ്‌ളോക്ക് സെക്രട്ടറി കെ എം ഫ്രാന്‍സിസ്, പ്രസിഡന്റ് അജിത് വര്‍ഗീസ്, സിപിഐ എം പയ്യമ്പള്ളി ലോക്കല്‍ സെക്രട്ടറി സണ്ണി ജോര്‍ജ്, ഗോകുല്‍ ഗോപിനാഥ്, സുനില്‍ കുമാര്‍, അര്‍ഷാദ് ചെറ്റപ്പാലം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *