ബാര്‍കോഴ കേസിലെ തുടരന്വേഷണം എന്ന് തീരുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍കോഴ കേസിലെ തുടരന്വേഷണം എന്ന് തീരുമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട്. കേസിലെ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും തുടരന്വേഷണം എന്ന് അവസാനിക്കുമെന്ന് ഡിസംബര്‍ 15ന് അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

എന്നാല്‍ കേസ് അവസാന ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേസിലെ തുടരന്വേഷണം ചോദ്യം ചെയ്ത് മാണി നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി. സുകേശനായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമീപിച്ചത്.

തുടര്‍ന്നു തുടരന്വേഷണത്തിനു വിജിലന്‍സ് കോടതി അനുമതി നല്‍കുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് മാണി ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *