‘പീഡിപ്പിച്ചവരുടെ പേര് പറയാം, പക്ഷേ, എന്റെ ജീവന്‍ ആരു സംരക്ഷിക്കും’?

സിനിമാ മേഖലയില്‍ നടിമാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ വെളിപ്പെടുത്തലുകളുമായി നടിമാര്‍ രംഗത്ത് വന്നിരുന്നു. സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്ത മീ ടൂ കാമ്ബയിന്‍ ഇതിനൊരു വേദിയായി മാറുകയും ചെയ്തു. എന്നാല്‍ തുറന്നുപറച്ചിലുകള്‍ നടത്തിയ പലരും ലൈംഗികാതിക്രമങ്ങള്‍ നടത്തിയ വ്യക്തികളുടെ പേര് പറയാന്‍ തയ്യാറാവാതിരുന്നത് വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു.

ബോളിവുഡ് താരം റിച്ച ചദ്ദയും താന്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താതിരുന്നതിന് തനിക്ക് വിമര്‍ശനങ്ങള്‍ ഒരുപാട് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും റിച്ച പറഞ്ഞു. ഇപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് റിച്ച.

തങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞാലും അത് ചെയ്തവരെ ചൂണ്ടിക്കാണിക്കാന്‍ പലരും മടിക്കുന്നത് അതിനുശേഷമുള്ള നിലനില്‍പ് ഓര്‍ത്താണെന്ന് റിച്ച പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് റിച്ച ഇക്കാര്യം പറഞ്ഞത്.

 

 

എനിക്ക് ആജീവനാന്തം പെന്‍ഷന്‍ നല്‍കുമെങ്കില്‍, എന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പ് വരുത്തുമെങ്കില്‍, എന്റെ കരിയര്‍, സിനിമ, ടി.വി അങ്ങനെ എനിക്ക് താല്പര്യമുള്ള ഏത് മേഖലയിലും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും പൂര്‍വാധികം കരുത്തോടെ എന്റെ ജോലിയില്‍ എനിക്ക് മുന്നേറാന്‍ കഴിയുമെന്നുള്ള ഉറപ്പും നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആ വ്യക്തിയെ വെളിച്ചത്ത് കൊണ്ടുവരും.

ഞാന്‍ മാത്രമല്ല മറ്റുള്ള പതിനായിരങ്ങളും അത് തന്നെ ചെയ്യും. പക്ഷെ ആര്‍ക്ക് ഉറപ്പ് നല്കാന്‍ കഴിയും? ഇരകളായവര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുന്ന ആവാസ വ്യവസ്ഥയല്ല സിനിമാ മേഖലയില്‍ ഉള്ളത്. തങ്ങള്‍ക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ആര് തുറന്ന് പറഞ്ഞാലും അതിനവര്‍ക്ക് തിരിച്ചടി ലഭിച്ചിട്ടുണ്ട്. സിനിമാ മേഖലയുടെ ആവാസ വ്യവസ്ഥ മാറണം. കൃത്യമായൊരു നിയമസംവിധാനം ഇല്ലാത്തിടത്ത് അഭിനേതാക്കള്‍ക്ക് യാതൊരു പരിരക്ഷയുമില്ല. ഇങ്ങനെയൊാരു സാഹചര്യത്തില്‍ ആരാണ് റിസ്‌ക്കെടുക്കാന്‍ തയ്യാറാവുകറിച്ച പറഞ്ഞു

 

ഒരു പ്രമുഖ നടനുമായി പ്രണയ സന്ദേശങ്ങള്‍ കൈമാറാനും ഡേറ്റിങ്ങിന് പോകാനും താന്‍ നിര്‍ബന്ധിതയായിട്ടുണ്ടെന്നും എന്നാല്‍ ആ നടന്‍ വിവാഹിതനായതിനാല്‍ വിസമ്മതം അറിയിച്ച തന്നെ കരിയറില്‍ മുന്നേറാനുള്ള വഴിയായി ഒരു ക്രിക്കറ്റ് താരവുമായി ബന്ധം തുടങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നും റിച്ച വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *