ഓഖി: സര്‍ക്കാര്‍ എല്ലാം നഷ്ടപ്പെട്ടരുടെ കൂടെയാെണന്ന് ബോധ്യപ്പെടുത്തണം സുധീരന്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ എല്ലാം നഷ്ടപ്പെട്ടരുടെ കൂടെയാണ് തങ്ങളെന്ന് സംസ്ഥാന സര്‍ക്കാര്‍ ബോധ്യപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കടലില്‍ കാണാതായവരെ കണ്ടെത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അന്യ സംസ്ഥാനങ്ങളില്‍ എത്തപ്പെട്ട കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നിലവിലെ പുനരധിവാസ പാക്കേജിലെ പോരായ്മകള്‍ പരിഷ്‌കരിക്കണം. കേന്ദ്രവും സംസ്ഥാനവും സംയുക്ത പാക്കേജ് നടപ്പാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *