ജയന്റെ സഹോദരന്റെ മകളാണെന്ന് യുവതി, കള്ളമെന്ന് ‘ഒറിജിനല്‍’ മകള്‍!

അന്തരിച്ച പ്രമുഖ നടന്‍ ജയന്റെ സഹോദരന്റെ മകളാണെന്ന അവകാശവാദവുമായി യുവതി ടി വി ഷോയില്‍. പ്രമുഖ ചാനലില്‍ അവതാരകയായ റിമി ടോമിയുടെ മുന്നില്‍ വെച്ചാണ് യുവതി താന്‍ മരിച്ചുപോയ ജയന്റെ സഹോദരന്റെ മകളാണെന്ന് വെളിപ്പെടുത്തിയത്.

എന്നാല്‍, ഇത് തെറ്റാണെന്നും ഇങ്ങനെയൊരാളെ അറിയില്ലെന്നും ജയന്റെ അനുജന്‍ സോമന്‍ നായരുടെ മകള്‍ പറയുന്നു. ജയഭാരതി കസിന്‍ ആണെന്നും ജയനെ വല്ല്യച്ഛന്‍ എന്നാണ് വിളിച്ചിരുന്നതെന്നും യുവതി പരിപാടിയില്‍ പറഞ്ഞു.

അവതാരകയായ റിമി ടോമി പോലും അന്തംവിട്ടു യുവതിയുടെ വെളിപ്പെടുത്തല്‍ കേട്ട്. ‘എന്റെ അച്ഛന്റെ അമ്മയും ജയന്‍ വെല്ല്യച്ഛന്റെ അമ്മയും അനുജത്തിയും ചേച്ചിയുമാണ്’ എന്നായിരുന്നു യുവതി വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *