ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡില്‍ കഴിഞ്ഞ ദിവസം വിചിത്രമായ ഒരു മത്സരം അരങ്ങേറി. ഉമ്മവയ്ക്കല്‍ മത്സരം. സംസ്ഥാനത്തെ ഒരു വിഭാഗം ഗോത്രവര്‍ഗ വിഭാഗമാണ് ഇത്തരത്തിലുള്ള ഒരു മത്സരം സംഘടിപ്പിച്ചത്. എംഎല്‍എ അടക്കമുള്ള പ്രമുഖരുടെ മുന്നില്‍ വച്ചായിരുന്നു മത്സരം നടന്നത്.
ഗോത്രവിഭാഗത്തിലെ വിവാഹിതരായ ദമ്ബതികള്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. ഝാര്‍ഖണ്ഡിലെ പകൂര്‍ ജില്ലയിലെ ലിട്ടിപാറാ ബ്ലോക്കിലെ സിഡോ കന്‍ഹുവുലാണ് മത്സരം നടന്നത്. എംഎല്‍എ ആയ സൈമണ്‍ മറാണ്ടിയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ഈ ആചാരം നടക്കാറുണ്ടെന്ന് പ്രഭാത് ഖബാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും മത്സരത്തില്‍ പങ്കെടുക്കാറുണ്ട്. ഗോത്ര വിഭാഗത്തിന്റെ പരമ്ബാരാഗത നൃത്തവും പാട്ടും ചടങ്ങില്‍ സംഘടിപ്പിക്കുന്നതും പതിവാണ്.
