ജിഷ വധക്കേസില്‍ കോടതി വിധി നാളെ ; നീതിലഭിച്ചില്ലെങ്കില്‍ അപ്പീല്‍ പോകുമെന്ന് അമ്മ

പെരുമ്പാവൂര്‍ : ജിഷ വധക്കേസില്‍ കോടതി നാളെ വിധി പറയും. പ്രതിയായ അമിറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ നല്‍കിയില്ലെങ്കില്‍ അപ്പീല്‍ പോകുമെന്ന് ജിഷയുടെ അമ്മ രാജേശ്വരി പ്രതികരിച്ചു.

2016 ഏപ്രില്‍ 28നാണ് പെരുമ്ബാവൂര്‍ കുറുപ്പംപടിയിലെ കനാല്‍ബണ്ട് പുറമ്‌ബോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ക്രൂരമായ മാനഭംഗത്തിന് ഇരയായ ജിഷയുടെ ആന്തരാവയങ്ങളിലടക്കം ഗുരുതര പരുക്കേറ്റാണ് മരിച്ചതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ പതിനാറിനാണ് പ്രതിയായ അസം സ്വദേശി അമിറുള്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്.

അഭിഭാഷകന്‍ ബി.എ.ആളൂര്‍ അമിറുള്‍ ഇസ്ലാമിനു വേണ്ടി ഹാജരായതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇതേപറ്റി അന്വേഷണം വേണമെന്നുമുളള ആവശ്യവും ജിഷയുടെ അമ്മ ഉന്നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *