ജനാധിപത്യത്തെക്കുറിച്ചു പാകിസ്ഥാന്‍ പഠിപ്പിക്കണ്ട :ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയ പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് ബിജെപി.ജനാധിപത്യത്തേക്കുറിച്ച് ഇന്ത്യയിലെ ജനങ്ങളെ കൂടുതല്‍ പഠിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കേണ്ടെന്ന് നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. പാക്കിസ്ഥാന്‍ ഇന്ത്യയെ ലക്ഷ്യമാക്കി നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ മറുപടി നല്‍കിയതിനു പിന്നാലെയാണ് മന്ത്രി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *