ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തത്തിനിരയായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, കേന്ദ്ര ജീവനക്കാര്‍, സര്‍വീസ് സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, വ്യവസായികള്‍, വ്യാപാരികള്‍, കലാസാഹിത്യ രംഗത്തുള്ളവര്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവര്‍ ഈ ജീവകാരുണ്യ സംരംഭത്തില്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

 

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ആയാണ് പണം അയയ്‌ക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *