നിലമ്പൂര്‍ വനത്തിലെ ഏറ്റുമുട്ടല്‍; പൊലീസിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെച്ചുവെന്ന് റിപ്പോര്‍ട്ട്

മലപ്പുറം: നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റ് നേതാക്കളായിരുന്ന കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലെന്ന് ബാലിസ്റ്റിക് റിപ്പോര്‍ട്ട്. പൊലീസിന് നേരെ മാവോയിസ്റ്റുകള്‍ വെടിവച്ചുവെന്നതിനുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.

കുപ്പു ദേവരാജ് തോക്കുപയോഗിച്ച് വെടിവച്ചിരുന്നുവെന്നും ബാലിസ്റ്റിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. നിലമ്പൂര്‍ വനത്തില്‍ ഏറ്റുമുട്ടല്‍ നടക്കുമ്‌ബോള്‍ മാവോയിസ്റ്റ് നേതാവ് രാജന്‍ ചിറ്റിലപ്പള്ളി സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കുപ്പു ദേവരാജ്, അജിത എന്നിവരെ അറസ്റ്റ് ചെയ്ത ശേഷമാണ് പോലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് വധിച്ചതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *