മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വാഹനങ്ങള്‍ക്ക് തീയിട്ടു

മലപ്പുറം: മലപ്പുറം വെട്ടം കാനൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകള്‍ അജ്ഞാതര്‍ തീയിട്ടു നശിപ്പിച്ചു. രാത്രി വീട്ടുകാര്‍ ഉറക്കത്തിലായിരുന്നപ്പോഴാണ് അക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വാഹനങ്ങള്‍ കത്തിച്ചത്.

ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേയ്ക്കും അക്രമികള്‍ രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *