ജമ്മു: ജമ്മു കശ്മീരിലെ ബിജെപി നേതാവ് ആഷിഷ് സറീന്‍ എകെ 47 പിടിച്ചു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജമ്മു കശ്മീരിലെ ബിജെപിയുടെ വൈസ്പ്രസിഡന്റ് ആഷിഷ് സറീന്‍ ആണ് എകെ 47 നുമായി ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്.
ഇതിനുമുമ്പ് പീപ്പിള്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ എംഎല്‍എയായ ജേവേദ് മിര്‍ എകെ47 നു മായി നില്‍കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 2014ലായിരുന്നു ആ സംഭവം നടന്നത്. എകെ47 നുമായി മിര്‍ സൈനീകരോടൊപ്പമായിരുന്നു ഫോട്ടോക്ക് പോസ് ചെയ്തിരുന്നത്.
