കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷ വിധിയ്ക്കുന്നത് കോടതി നാളെയ്ക്കു മാറ്റി. അമീറിന് ചെയ്ത കുറ്റത്തില്‍ പശ്ചാത്തപമില്ലെന്നും ഇയാളെ തിരിച്ചു സമൂഹത്തിലേയ്ക്ക് വിടാന്‍ പറ്റില്ലെന്നും ജിഷ കേസ് നിര്‍ഭയ കേസിന് സാമാനമാണെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം, നിരപരാധിയ്ക്ക് എന്തു ശിക്ഷ നല്‍കണമെന്ന് കോടതി തീരുമാനിക്കട്ടെയെന്ന് പ്രതിഭാഗം വക്കീല്‍ ബി. എല്‍ ആളൂര്‍ പറഞ്ഞു.
