രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന പ്രതിക്ക് വേണ്ടി ലക്ഷങ്ങള്‍ ഒഴുകുന്നു; ഭാര്യയുടെ അക്കൗണ്ടിലേക്ക് പണമയച്ചത് 516 പേര്‍

കഴിഞ്ഞ ആഴ്ച രാജ്യത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ മഴു കൊണ്ട് വെട്ടിയ ശേഷം ജീവനോടെ കത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ രാജസ്ഥാനില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അതിലേറെ ഭയാനകമാണ്.

കൊടും ക്രൂരത ചെയ്ത ശംഭുലാലിന് ലക്ഷക്കണക്കിന് രൂപ പാരിതോഷികമായി ലഭിക്കുകയാണ. ശംഭുലാലിന്റെ ഭാര്യ സീതയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണം ഒഴുകുകയാണ്.

516 പേര്‍ സീതയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് മൊത്തം ലഭിച്ചത്. സംഭവം വിവാദമായതോടെ പൊലീസ് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്.

മാത്രമല്ല പണം അയച്ചതിന്റെ റസീപ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പ്രകാശ് സിങ്, ദിനേശ് സിങ് എന്നീ വ്യാപാരികളെ അറസ്റ്റ് ചെയ്യ്തിട്ടുണ്ട്. സഹോദരിയെ പ്രണയിച്ചെന്നും അത് ലൗജിഹാദാണെന്നും പറഞ്ഞുകൊണ്ടാണ് മുഹമ്മദ് അഫ്രാസുലിനെ ശംഭുലാല്‍ കൊലപ്പെടുത്തിയത്.

സംഭവം ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *