കേരള സര്‍ക്കാര്‍ വഞ്ചിച്ചു; തനിക്ക് നീതി കിട്ടിയില്ലെന്ന് അമിറുള്‍

കൊച്ചി : ജിഷ കേസില്‍ തനിക്ക് നീതി കിട്ടിയില്ലെന്നും കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും പ്രതി അമിറുല്‍ ഇസ്ലാം. കേസില്‍ കോടതി വിധി കേട്ട ശേഷം ജയിലിലേയ്ക്ക് പോകവേയായിരുന്നു അമിറുളിന്റെ പ്രതികരണം.

‘തനിക്ക് ഒന്നും അറിയില്ല, എന്തിനാണ് കേസില്‍ കുടുക്കിയതെന്ന് അറിയില്ല. തന്നെ കേരള സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു’ വെന്നും അമിറുള്‍ പറഞ്ഞു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസില്‍ പ്രതി അമിറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസെന്ന് വിലയിരുത്തിയ കോടതി പ്രതി സമൂഹത്തിലേയ്ക്ക് തിരിച്ചു വരുന്നത് ഭീഷണിയാണെന്നും വിലയിരുത്തിയ ശേഷമാണ് ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *