രാഹുൽ ഗാന്ധി അധ്യക്ഷനായി ചുമതലയേറ്റത് കോൺഗ്രസ്സിന് പുതു ചരിത്രം കുറിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. എ ഐ സി സി ആസ്ഥാനത്തു രാഹുലിന്റെ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ സിംഗ്.
19 കൊല്ലം കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന സോണിയ ഗാന്ധി ശക്തയായ നേതാവായിരുന്നുവെന്നും മൻമോഹൻ സിംഗ് പറഞ്ഞു. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ട് പോയതിൽ സോണിയ ഗാന്ധിയെ അനുമോദിക്കുന്നുവെന്നും മൻമോഹൻ സിംഗ് വ്യക്തമാക്കി.
രാഹുൽ പാർട്ടിക്ക് പുതുചൈതന്യം നൽകുമെന്നും മൻമോഹൻ സിംഗ് കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ വിവേകവും ധൈര്യവും കാണിക്കുന്ന നേതാവാണ് രാഹുലെന്ന് മൻമോഹൻ സിങ് ചൂണ്ടിക്കാട്ടി. ഭയത്തിന്റെ രാഷ്ട്രീയ കാലത്ത് പ്രത്യാശയുടെ രാഷ്ട്രീയം മുന്നോട്ട് വക്കാൻ രാഹുലിനാകുമെന്നും മൻമോഹൻ സിംഗ് പറഞ്ഞു.
