സംഘപരിവാര്‍ ഭീഷണി; സണ്ണി ലിയോണിന്റെ പുതുവര്‍ഷ പരിപാടിക്ക് അനുമതിയില്ല

ബംഗളൂരു: പുതുവര്‍ഷ പരിപാടിയില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ പങ്കെടുത്താല്‍ ആത്മഹത്യചെയ്യുമെന്ന സംഘപരിവാര്‍ അനുകൂല സംഘടനയുടെ ഭീഷണിയെ തുടര്‍ന്ന് പരിപാടിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

 

 

ഡിസംബര്‍ 31ന് ബംഗളൂരുവില്‍ നടക്കുന്ന സണ്ണി ലിയോണിന്റെ പരിപാടിക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ആര്‍ രാമലിംഗ റെഡ്ഡി പറഞ്ഞു. പുതുവര്‍ഷ പരിപാടിയില്‍ സണ്ണി ലിയോണ്‍ പങ്കെടുത്താല്‍ കൂട്ട ആത്മഹത്യചെയ്യുമെന്ന സംഘപരിവാര്‍ അനുകൂല സംഘടനയായ കര്‍ണാടക രക്ഷണ വേദികെ യുവസേനയുടെ ഭീഷണിക്ക് മുന്നില്‍ കര്‍ണാടക സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു.

 

 

പരിപാടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക രക്ഷണ വേദികെ യുവസേന പ്രവര്‍ത്തകര്‍ മന്യത പാര്‍ക്കിന് മുന്നില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. നടി പുതുവര്‍ഷ പരിപാടിയില്‍ പങ്കെടുത്താല്‍ നാടിന്റെ സംസ്‌കാരം നശിക്കുമെന്നാണ് ഇവരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *