ഓഖി ദുരന്തം : പ്രധാനമന്ത്രി 19ന് കേരളത്തില്‍

ന്യൂഡല്‍ഹി: ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി 19ന് കേരളത്തിലെത്തും. കൊച്ചിയിലോ കോഴിക്കോട്ടോ വിമാനമിറങ്ങുന്ന മോഡി ലക്ഷദ്വീപ് ആദ്യം സന്ദര്‍ശിക്കും. പിന്നീടാകും കേരളത്തിലെയും തമിഴ്‌നാട്ടിലേയും പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകുകയെന്ന് പറയുന്നു.

ഓഖി ദുരന്തമുണ്ടായപ്പോള്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി തിരുവനന്തപുരം സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *