കെ.എം മാണിയും പി.ജെ ജോസഫും നയവഞ്ചകരാണെന്ന് പി.സി ജോര്‍ജ്

കോട്ടയം: കേരളാ കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ കെ.എം മാണിയേയും, വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫിനെയും വിമര്‍ശിച്ച് പി.സി ജോര്‍ജ് എംഎല്‍എ രംഗത്ത്.

മാണിയും ജോസഫും നയവഞ്ചകരാണെന്നും, ഇരുവരെയും ഒരു നുകത്തില്‍ കെട്ടി അടിക്കാമെന്നും പി.സി ജോര്‍ജ് തുറന്നടിച്ചു.

മുന്നണി പ്രഖ്യാപനവും മകനെ രാജാവായി വാഴിക്കാനുള്ള മാണിയുടെ ശ്രമവും പൊളിഞ്ഞുവെന്നും ജോര്‍ജ് പരിഹസിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളാ കോണ്‍ഗ്രസ്സ് എന്ന സാധനം കാണില്ല. കേരളാ കോണ്‍ഗ്രസ്സ് മഹാസമ്മേളനത്തില്‍ 6,000 പേര്‍ മാത്രമെ എത്തിയിട്ടുള്ളു. പണവും മദ്യവും കൊടുത്താണ് സമ്മേളനത്തില്‍ ആളെ എത്തിച്ചതെന്നും പി.സി കുറ്റപ്പെടുത്തി.

കേരളാ കോണ്‍ഗ്രസ്സില്‍ വീണ്ടും ഒരു പിളര്‍പ്പ് ഉറപ്പായി കഴിഞ്ഞു. പാലാ സീറ്റും പതിനായിരം രൂപയും ജീപ്പും കൊടുത്തപ്പോള്‍ കേരളാ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ആളാണ് മാണിയെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *